ഒഡീഷയില്‍ 49 കുട്ടികളെ രക്ഷപ്പെടുത്തി

Friday 26 June 2015 10:15 pm IST

ബേരാംപൂര്‍: വിവിധ സ്ഥലങ്ങളില്‍ ജോലിക്കു നിയോഗിച്ചിരുന്ന 49 കുട്ടിത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഹോട്ടല്‍, ബാര്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് രക്ഷിച്ച ഇവര്‍ 18 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഒഡീഷയിലെ 17 സ്ഥലങ്ങളില്‍ നിന്നാണിവരെ രക്ഷപ്പെടുത്തിയത്. ഇവരില്‍ 20 പേര്‍ ബീഹാര്‍ സ്വദേശികളാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, കരിമ്പിന്‍ ജ്യൂസ് സംസ്‌കരണ ശാലകള്‍, എന്നിവിടങ്ങളിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍  ജില്ലാ അധികൃതര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.