കോഴിക്കോട്: സ്വാമി വിവേകാനന്ദ കര്‍മ്മവേദി ഏര്‍പ്പെടുത്തിയ വിവേകാനന്ദ കര്‍മ്മശ്രീ പുരസ്കാരത്തിന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ തെരഞ്ഞെടുത്തു. 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ജൂലൈ മൂന്നിന് കോഴിക്കോട് കെ.പി കേശവമേനോന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് സിറിയക് ജോസഫ് സമ്മാനിക്കും.
സാമൂഹ്യ, രാഷ്ട്രീയ, നിയമ, സാഹിത്യമേഖലകളില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് വിവേകാനന്ദ കര്‍മ്മവേദി പ്രസിഡന്റ് അഡ്വ. മാഞ്ചേരി നാരായണന്, ജനറല്‍ സെക്രട്ടറി പി. വേലായുധന്, സംഘടനാ സെക്രട്ടറി വി. മോഹനന് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. ഡോ. പ്രിയദര്ശന്ലാല്, കമാല്‍ വരദൂര്‍, അഡ്വ ഇ,വി. വിശ്വംഭരന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: