കാഠ്മണ്ഡു: നേപ്പാളില്‍ നേരിയ തോതിലുള്ള മൂന്ന് ഭൂചലനങ്ങള്‍ വ്യാഴാഴ്ച രാത്രി മൂന്ന് മണിക്കൂറിനുള്ളില്‍ അനുഭവപ്പെട്ടു. രണ്ടുമാസം മുമ്പ് 9000 പേരുടെ ജീവനപഹരിച്ച വലിയ ഭൂചനത്തിന് ശേഷമുണ്ടായ ചെറുചലനങ്ങളാണിത്. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഒരു ചലനം രാത്രി 9.07നാണ് ന്യുവാക്കോട്ട് ജില്ലയില്‍ അനുഭവപ്പെട്ടത്.
കാഠ്മണ്ഡുവില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഡോളക്കയില് 4.1 രേഖപ്പെടുത്തിയ അടുത്ത ചലനം രാത്രി 11.49നായിരുന്നു. തുടര്‍ന്ന് രണ്ടുമിനിറ്റിന് ശേഷം 11.51ന് ന്യുവാക്കോട്ട് സിന്ധുപോലോക്കില് റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയതായിരുന്നു മൂന്നാമത്തെ ചലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: