കാവ്യമാധവന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്

Friday 26 June 2015 10:57 pm IST

കൊച്ചി: നടി കാവ്യമാധവന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് സജീവമാകുന്നു. ലക്ഷ്യ എന്ന സ്വന്തം സ്ഥാപനത്തിലൂടെയാണ് കാവ്യ ലേഡീസ് ഡിസൈനിങ്ങ് വസ്ത്രശേഖരങ്ങളുടെ ഇ-കോമേഴ്‌സ് മേഖലയില്‍ സജീവമാകുക. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ ഇന്ന് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി ലക്ഷ്യയുടെ ബ്രാഞ്ച് ലോഞ്ചിങ്ങും വെബ്ലൈറ്റിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പിയും നിര്‍വ്വഹിക്കും. മലയാള സിനിമാ താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരാകും. വൈവിധ്യമായ നിറക്കൂട്ടുകളിലും, തുണികളിലുമായി ഒരുക്കിയ ലക്ഷ്യ ഡിസൈനിങ്ങ് വസ്ത്രങ്ങളുടെ എക്‌സിബിഷനും, വില്‍പനയും ഇതോടൊപ്പം നടക്കും. ആഘോഷവസ്ത്രങ്ങളടക്കമുള്ള എല്ലാത്തരം വസ്ത്രങ്ങളുടേയും വില്‍പ്പന ഉദ്ദേശിക്കുന്നതായി കാവ്യാ മാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകോത്തര ഡിസൈന്‍ സാധ്യതകള്‍ സംയോജിപ്പിച്ചുകൊണ്ട്, ഗുണമേന്മ ഉറപ്പ് വരുത്തിയാണ് വ്യാപാരമെന്നും കാക്കനാട്  മാവേലിപുരത്ത്  ലക്ഷ്യ ഡിസൈനിംഗ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചതായും അവര്‍ പറഞ്ഞു. ംംം.ഹമസ്യെമവ.രീാ   എന്നാണ് ഓണ്‍ലൈന്‍ വിലാസം. ലക്ഷ്യ ബിസിനസ് ഡവലപ്‌മെന്റ് ഹെഡ് റിയ മിഥുന്‍, കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്‍, ഐ.ടി ഹെഡ് എല്‍ദോ ജോയി എന്നിവരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.