പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്നത് അമ്മമാരുടെ ത്യാഗം: എസ്. സേതുമാധവന്‍

Friday 26 June 2015 11:19 pm IST

കൊച്ചി: അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ സംഘത്തിന് ശക്തി പകര്‍ന്നത് അമ്മമാരുടെ ത്യാഗമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍. അടിയന്തരാവസ്ഥയുടെ 40 ാം വാര്‍ഷികത്തില്‍ ജനാധിപത്യ സംരക്ഷണ സമിതി സംഘടിപ്പിച്ച സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുമെന്ന് അറിഞ്ഞിട്ടും സംഘപ്രവര്‍ത്തകരെ ഒളിവില്‍ താമസിപ്പിക്കുകയും എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. സംഘ കാര്യകര്‍ത്താവിനെ തേടി പോലീസെത്തിയപ്പോള്‍ സ്വന്തം മകനെ ചൂണ്ടിക്കാണിച്ചുകൊടുത്ത അമ്മമാരുണ്ട്. എത്ര പ്രതിസന്ധികളുണ്ടായിട്ടും രഹസ്യം പുറത്ത് പറയാനോ സഹായിക്കുന്നതില്‍ നിന്നും പിന്മാറാനോ ഇവര്‍ തയ്യാറായില്ല. കുടുംബത്തെയല്ല നാടിനെയാണ് അവര്‍ ഓര്‍ത്തത്. സംഘത്തിന്റെ കാര്യാലയങ്ങള്‍ പോലീസ് പൂട്ടിയപ്പോള്‍ ഓരോ വീടും കാര്യാലയമാക്കി മാറ്റി. സ്ത്രീകള്‍ നേതൃത്വം നല്‍കിയ സമരവും ചരിത്രമായി. വിപ്ലവത്തിന്റെ കുത്തക അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും അടിയന്തരാവസ്ഥക്കാലത്ത് മുട്ടിലിഴഞ്ഞപ്പോള്‍ സംഘത്തിന് വിജയിക്കാനായത് സ്ത്രീകളുടെ ത്യാഗമനോഭാവവും സംഘടനയുടെ സംഘാടകശേഷിയും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.