അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു

Friday 26 June 2015 11:21 pm IST

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകളും പീഡനാനുഭവങ്ങളും സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന സമ്മേളനം അയവിറക്കി. അടിയന്തിരാവസ്ഥയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. അടിയന്തിരാവസ്ഥക്കെതിരെ പരസ്യമായി പ്രസംഗിച്ചിട്ടും ജയിലില്‍ കഴിയാനാകാത്തതിന്റെ കുറ്റബോധം അമൃത ടിവി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഹരി എസ് കര്‍ത്താ പങ്കുവച്ചു. പോലീസ് രാജിനെതിരെ പ്രതികരിച്ച ഡോ.കെ.എന്‍. രാജിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ റിപ്പോര്‍ട്ട് മാര്‍ക്‌സിസ്റ്റുകാര്‍ പോലും വായിച്ചത് സംഘം രഹസ്യമായി അച്ചടിച്ചിറക്കിയ കുരുക്ഷേത്രയിലൂടെയായിരുന്നു. 40 വര്‍ഷങ്ങള്‍ക്കുശേഷം കേരളവും ഭാരതവും ലോകവും മാറി. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ ആമുഖ പ്രസംഗം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ച സി.വിശ്വനാഥന്‍, ഡോ.മധുസൂദനന്‍പിള്ള, സി.ശിവന്‍, മംഗലത്തുകോണം കൃഷ്ണന്‍കുട്ടി, രാമകൃഷ്ണന്‍, സദാശിവന്‍, സി.ഗോപാലകൃഷ്ണന്‍, അന്തരിച്ച പാച്ചല്ലൂര്‍ പരമേശ്വരന്റെ ഭാര്യ സുമതിക്കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പീഡാനുഭവങ്ങള്‍ ഇവര്‍ പങ്കുവച്ചു. ഈ കാലയളവിനുള്ളില്‍ മണ്‍മറഞ്ഞുപോയ നേമം സ്വദേശി ചന്ദ്രന്‍, പൂന്തുറമണി, പെരുന്താന്നി മോഹന്‍ദാസ്, മിസാ തടവുകാരായിരുന്ന പരമേശ്വരന്‍, വിശ്വനാഥന്‍, ഗോപാലപിള്ള, കരമനസ്വദേശി പത്മനാഭന്‍, ശങ്കരന്‍ അണ്ണാച്ചി എന്നിവരെ അനുസ്മരിച്ചു. അനന്ദപുരി ഹിന്ദുധര്‍മ്മ പരിഷത്ത് സെക്രട്ടറി എം.ഗോപാല്‍, കെ.വി.രാജേന്ദ്രന്‍, സി.ഗോപാലകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.