ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സംസ്ഥാനത്തെ കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി എം. വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി.
ജപ്പാന് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഏജന്‍സിയുടെ സഹായത്തോടെ നടപ്പാക്കുന്ന കേരള ജലവിതരണ പദ്ധതിക്ക് വായ്പ ലഭിക്കുന്നതിനുള്ള കാലാവധി 2015 ജൂലൈയില്‍ അവസാനിക്കുന്നതിനാല്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച നിവേദനവും നല്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നീതി ആയോഗില്‍ നടന്ന മുഖ്യമന്ത്രിമാരുടെ ഉപസമിതിയുടെ നാലാമത്തെ യോഗത്തിലും പങ്കെടുത്തു. ഉപസമിതിയുടെ ശുപാര്‍ശകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനായിരുന്നു പ്രസ്തുത യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: