കൊളംബൊ: ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ ശ്രീലങ്കന്‍ ബാറ്റിങ് പ്രതിഭ കുമാര്‍ സംഗക്കാര തന്റെ വിരമിക്കല്‍ തിയതി പുറത്തുവിട്ടു. ആഗസ്തില്‍ ഇന്ത്യയുമായി സ്വന്തംനാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ കളമൊഴിയുമെന്ന് സംഗ.
മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതില്‍ രണ്ടാം ടെസ്റ്റാണ് വിരമിക്കല്‍ മത്സരമായി സംഗക്കാര തെരഞ്ഞെടുത്തിരിക്കുന്നത്. 15 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനിടെ 132തവണ ലങ്കന്‍ കുപ്പായമണിഞ്ഞ സംഗക്കാര ഇതിനകം 12,305 റണ്‍സ് നേടിയിട്ടുണ്ട്.
38 സെഞ്ച്വറികളും 52 അര്‍ധ സെഞ്ച്വറികളും അതില്‍ ഉള്‍പ്പെടുന്നു. ഏകദിനത്തിലും ട്വന്റി20യിലും നിന്ന് സംഗ നേരത്തെ വിരമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: