ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണം

Saturday 27 June 2015 11:48 pm IST

കൊച്ചി: അധികാര രാഷ്ട്രീയത്തേക്കാള്‍ ആദര്‍ശരാഷ്ട്രീയത്തിനു വിലകല്‍പ്പിച്ച മഹാനായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ 62-ാമത് ബലിദാനദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മറ്റി  അനുഗ്രഹ ഹോട്ടലില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായവകുപ്പുമന്ത്രിയായിരുന്ന അദ്ദേഹം കശ്മീര്‍ വിഷയത്തില്‍ നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസം കാരണം സ്ഥാനം രാജിവെക്കുകയായിരുന്നു. കശ്മീരിലെ ഇന്നത്തെ ബിജെപി വിജയത്തിന് ഡോ. മുഖര്‍ജിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് തോമസ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, അജിത്കുമാര്‍, ബാബുരാജ് തച്ചേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.