ദേശീയോദ്ഗ്രഥനത്തിന്റെ പാതയില്‍

Sunday 19 July 2015 8:12 am IST

ഇതിനൊരു മാറ്റം വരുത്തണമെന്ന് സ്വാമിജി തീരുമാനിച്ചു. അതിനായി അദ്ദേഹം ആവിഷ്‌ക്കരിച്ച പദ്ധതി. വിവിധ മതങ്ങളിലെ അദ്ധ്യക്ഷന്‍മാരെ ഒരേ വേദിയില്‍ ക്ഷണിച്ചുവരുത്തുക. അങ്ങനെയുള്ള പൊതുവേദിയില്‍വെച്ച് മറ്റു മതങ്ങളെ പറ്റി തങ്ങള്‍ക്കുള്ള ആദരവും, ധാരണയും, സ്‌നേഹവും പരസ്യമായി വ്യക്തമാക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ സ്വാമിജിയുടെ മനസ്സിലുദിച്ച തികച്ചും പ്രായോഗികമായ ഒരാശമായിരുന്നു ഇത്. 1978-ല്‍ സ്വാമിജി ടിബറ്റന്‍ ബുദ്ധമതാദ്ധ്യക്ഷനായ ദലായ്‌ലാമയെ കാണുകയുണ്ടായി. പലതും പറയുന്ന കൂട്ടത്തില്‍ സ്വാമിജി അദ്ദേഹത്തെ ഒരു വലിയ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ചു. ഒരു ഹിന്ദുമതസമ്മേളനം. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുന്നു. ദലായ്‌ലാമ വളരെ സന്തോഷപൂര്‍വം ആ ക്ഷണം സ്വീകരിച്ച് തന്റെ ദൗത്യം നിര്‍വഹിച്ചു. മറ്റൊരിക്കല്‍ ബോംബയില്‍ സ്വാമിജിയുടെ ഗീതാ ഗ്രേഷിയസ് ആയിരുന്നു. ആ കാലത്തെ വളരെ പ്രസിദ്ധനായ ഒരു ക്രൈസ്തവ പുരോഹിതന്‍. മറ്റുമതത്തിലെ പ്രമുഖന്മാരുമായി സ്വാമിജി സൗഹൃദം പുലര്‍ത്തിയിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അവര്‍ തമ്മില്‍ക്കണ്ടിരുന്നു. സൗഹൃദസംഭാഷണങ്ങള്‍ നടത്തിയിരുന്നു. ആ ബന്ധങ്ങളില്‍ പലതും തന്റെ ജീവിതാന്ത്യംവരെ സ്വാമിജി നിലനിര്‍ത്തുകയും ചെയ്തു. അങ്ങനെ വിവിധ സമ്പ്രദായങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ ഐക്യം നിലനിര്‍ത്തുവാനും പരസ്പരധാരണ പുലര്‍ത്തുവാനും അദ്ദേഹം പ്രതേ്യകം ശ്രദ്ധ വെച്ചിരുന്നു. 1975-ല്‍ ശൃംഗേരി ശങ്കരാചാര്യമഠത്തിലെ അധ്യക്ഷനായിരുന്ന ശ്രീ അഭിനവ വിദ്യാതീര്‍ത്ഥ മഹാസ്വാമികളെ ചിന്മയാനന്ദസ്വാമി സന്ദര്‍ശിച്ചു. കാഞ്ചിമഠത്തിലെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികളെയും ഏതാനും തവണ അദ്ദേഹം ചെന്നുകാണുകയുണ്ടായി. 1973-ല്‍ ബാംഗ്ലൂരില്‍വച്ചു നടത്തിയ ചിന്മയമിഷന്റെ ദേശീയയജ്ഞം ഉദ്ഘാടനം ചെയ്യാനെത്തിയത് ശ്രീസത്യസായി ബാബയായിരുന്നു. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.