ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍നിന്ന് രണ്ടു തടവുപുള്ളികള്‍ രക്ഷപ്പെട്ടു. സബ് ജയില്‍ ഏഴില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 18 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് ജയില്‍ ചാടിയത്.
ജയിലിന്റെ ചുറ്റുമതിലില്‍ തുരങ്കമുണ്ടാക്കിയാണ് ഇവര്‍ കടന്നു കളഞ്ഞത്. റോള്‍കോള്‍ സമയത്ത് രണ്ടുപേര്‍ ഇല്ലെന്നറിഞ്ഞ് നടത്തിയ പരിശോധനയിലാണ് തടവുചാടിയ വിവരം അറിയുന്നത്.
അതീവ സുരക്ഷയുള്ള ജയിലില്‍ നടന്ന സംഭവം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം രക്ഷപ്പെട്ടവരില്‍ ഒരാള്‍ പിടിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
രക്ഷപ്പെട്ടവരുടെ പേര് ജയിലധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉന്നത ജയിലുദ്യോഗസ്ഥരും പൊലീസും ജയില്‍ സന്ദര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: