അരുവിക്കരയില്‍ ന്യായം വിട്ട് യുഡിഎഫ് പ്രവര്‍ത്തിച്ചിട്ടില്ല: സുധീരന്‍

Monday 29 June 2015 11:12 am IST

കൊച്ചി:അരുവിക്കരയില്‍ നീതിയും ന്യായവും വിട്ട് യു.ഡി.എഫ് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സുധീരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന് മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സുധീരന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് യുഡിഎഫിനെ സംബന്ധിച്ചടത്തോളം അനിവാര്യമായ കാര്യമാണ്. അത് ഉള്‍കൊണ്ട് തന്നെയാണ് യുഡിഎഫ് അരുവിക്കരയില്‍ പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ മുന്നോട്ടുള്ള പോക്കിന് പുതിയ ദിശ നല്‍കുന്നതാകുമെന്ന് പറഞ്ഞ സുധീരന്‍ ബാര്‍ കോഴ കേസിന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.