ഹൈദരാബാദ്: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി. മികച്ച ജയത്തോടെ സംസ്ഥാനത്ത് പാര്‍ട്ടി ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളെല്ലാം തൂത്തുവാരി ബിജെപി ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കും.അതിനുള്ള ഉറച്ചചുവടുകളിലാണ് പാര്‍ട്ടി, റൂഡി പറഞ്ഞു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വം അംഗീകരിച്ച് അദ്ദേഹവുമായി കൈകോര്‍ത്തതോടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടു.
കാരണം നിതീഷിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ലാലുവിന്റെ കാട്ടുനീതിയോടുള്ള വിയോജിപ്പാണ്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനും വീണ്ടും നേടാനും വേണ്ടി ലാലുവുമായി ഒന്നു ചേര്‍ന്ന ദിവസം നിതീഷ് തോല്‍വി ഉറപ്പിച്ചു.
ലാലു- നിതീഷ് സഖ്യം പിറന്ന ദിനം തന്നെ ബിജെപിക്ക് ഭൂരിപക്ഷം നല്കാന് ബീഹാറി ജനത തീരുമാനിച്ചെന്നും റൂഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: