മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ ബിജെപി

Monday 29 June 2015 6:45 pm IST

ന്യൂദല്‍ഹി: ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ (ജിജിഎസ്‌ഐപി) സര്‍വ്വകലാശാലയിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെയും കൗണ്‍സലിങ് നടപടികളിലെയും ക്രമക്കേടുകള്‍ക്കെതിരെ ബിജെപി രംഗത്ത്. പ്രതിപക്ഷനേതാവ് വിരേന്ദ്ര ഗുപ്തയും ബിജെപി എംഎല്‍എമാരായ ഒ.പി. ശര്‍മ്മയും ജഗദീഷ് പ്രധാനും എസിബി ചീഫ് എം.കെ. മീണയെ കണ്ട് ക്രമക്കേടുകളെക്കുറിച്ച് പരാതി നല്‍കി. മെഡിക്കല്‍ പ്രവേശന പരീക്ഷയിലും കൗണ്‍സിലിങ് നടപടികളിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ചില വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിന് പകരം മറ്റൊന്ന് വെക്കുവാന്‍ സര്‍വ്വകലാശാല സൗകര്യമൊരുക്കി. പരീക്ഷാ റിസല്‍ട്ടില്‍ വന്‍ വ്യത്യാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെറിയ സമയത്തിനുള്ളിലാണ് കൗണ്‍സലിങ് നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതേസമയം, സര്‍വ്വകലാശാല ആരോപണങ്ങളെ നിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.