ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന എല്ലാസംഭവങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം അനിവാര്യമല്ലെന്ന് പ്രതിരോധ സഹമന്ത്രി വി.കെ. സിങ്. സമയമാകുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സിങ് വ്യക്തമാക്കി. ലളിത് മോദി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് സംസാരിക്കൂ.. സംസാരിക്കു.. എന്നു പറഞ്ഞ് പ്രധാനമന്ത്രിക്കുമേല്‍ നിങ്ങള്‍ എപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നത്. എല്ലാത്തിനോടും പ്രതികരിക്കുന്നത് ശരിയായ രീതിയല്ല. ഒരു ചാനല്‍ എന്തെങ്കിലും കാണിച്ചുകൊണ്ടിരുന്നാല്‍ അതിനെക്കുറിച്ച് പറയുന്നത് പ്രധാനമന്ത്രിയുടെ ജോലിയാണോ?സമയംവരുമ്പോള്‍ അദ്ദേഹം സംസാരിക്കും, സിങ് പറഞ്ഞു.
വിമര്‍ശിക്കുന്നവര്‍ക്ക് അത് ഏതുവഴിക്കുമാകാം. ചില അനാവശ്യ കാര്യങ്ങള്‍ അതിരുവിട്ടുപോയി. അതേക്കുറിച്ചൊന്നും പറയേണ്ട തില്ല.അവയ്ക്ക് യാതൊരടിസ്ഥാനവുമില്ല.
ചില ചാനലുകള്‍ മൂന്ന് ആഴ്ചയോളമായി ലളിത് മോദി പ്രശ്നം ചര്‍ച്ചചെയ്യുന്നു. തത്പരകക്ഷികള്ക്കുവേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നും സിങ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: