കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിനും യുവജന ക്ലബ്ബുകള്‍ക്കുമുള്ള 2014 ലെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം എന്നീ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിക്കാണ് അവാര്‍ഡ്. ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകള്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ യുവജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ബോര്‍ഡിന്റെ വെബ്സൈറ്റ് കാണുകയോ ചെയ്യുക. വെബ്സൈറ്റ്: www.skywbkerala.gov.in .
പ്രതികരിക്കാൻ ഇവിടെ എഴുതുക: