കൊച്ചി: സാമൂഹ്യസേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന യുവജന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ദേശീയ യൂത്ത് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. റാങ്ക്ലിസ്റ്റിന്റെ അടിസ്്ഥാനത്തില്‍ പത്തു വ്യക്തികളെയും രണ്ടു സന്നദ്്ധ സംഘനകളെയും സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത് കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ ചെയ്യും.
വ്യക്തികള്‍ 2014 ഏപ്രില്‍ ഒന്നിന് 15 വയസ് തികഞ്ഞവരും മാര്‍ച്ച് 31ന് 29 വയസ് തികയാത്തവരുമായിരിക്കണം. മാതൃകാ അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്സെറ്റില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലായ് 17ന് മുമ്പ് അതതു ജില്ലാ ഓഫീസില്‍ ലഭിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: