കേരള മീഡിയ അക്കാദമി കോഴ്‌സുകള്‍ക്കുള്ള അപേക്ഷ:അവസാന തിയതി ഇന്ന്

Monday 29 June 2015 7:12 pm IST

കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന  കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം  എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇന്ന് വൈകീട്ട് വരെ അപേക്ഷിക്കാം കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ  എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2015 മെയ് 31 ന് 27 വയസ്സ് കവിയരുത്.പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസ്സിളവുണ്ട്.അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.അപേക്ഷാഫോറവും  പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെwww.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.300രൂപയാണ് അപേക്ഷ  ഫീസ് (പട്ടിക വിഭാഗം/പട്ടിക ജാതി/ഒഇസി/ 150/ രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. പൂരിപ്പിച്ച അപേക്ഷ ഇന്ന്് വൈകിട്ട'് അഞ്ച്മണിയ്ക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്,കൊച്ചി30 എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിക്കേണ്ടതാണ്.    ഫോണ്‍: 0484 2422275 email: courses@pressaademy.org

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.