ജ്വാല-അശ്വിനി സഖ്യത്തിന്കിരീടം

Monday 29 June 2015 9:16 pm IST

കാല്‍ഗാരി: കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സ് കിരീടം ഇന്ത്യന്‍ സഖ്യത്തിന്. ഫൈനലില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഒന്നാം സീഡുകളായ ഹോളണ്ടിന്റെ ഇഫ്‌ജെ മുസ്‌കെന്‍സ്-സെലേന പിയാക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് ചാമ്പ്യന്മാരായത്. 35 മിനിറ്റ് മാത്രം നീണ്ടുനിന്ന കാലശപ്പോരാട്ടത്തില്‍ സ്‌കോര്‍: 21-19, 21-16 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജോഡികളുടെ വിജയം. 2012ലെ ലണ്ടന്‍ ഒളിമ്പക്‌സിനുശേഷം വഴിപിരിഞ്ഞ ജ്വാല-അശ്വിനി സഖ്യം ഒരുവര്‍ഷത്തിനുശേഷം 2013-ല്‍ വീണ്ടും ഒത്തുചേര്‍ന്നു. ഇതിനുശേഷം ജ്വാലയും അശ്വിനിയും നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. ഫൈനലില്‍ ഒപ്പത്തിനൊപ്പം പൊരുതിയശേഷമാണ് ഒന്നാം സീഡ് ഹോളണ്ട് ജോഡിയെ ഇന്ത്യന്‍ സഖ്യം  കീഴടക്കിയത്. ആദ്യ ഗെയിമില്‍ 19-19 എന്ന നിലയില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് പോയിന്റ് നേടിയാണ് ജ്വാല-അശ്വിനി സഖ്യം വിജയിച്ചത്. രണ്ടാം ഗെയിമില്‍ 5-0, 10-6, 15-6 എന്ന നിലയില്‍ ഇന്ത്യന്‍ സഖ്യം ലീഡ് നേടി. പിന്നീട് ശക്തമായി തിരിച്ചടിച്ച മുസ്‌കെന്‍സും പിയാക്കും ഒറ്റയടിക്ക് ഒന്‍പത് പോയിന്റ് 15-15 എന്ന നിലയില്‍ തുല്ല്യനിലയിലാക്കിയെങ്കിലും 21-16ന് ഇന്ത്യന്‍ ജോഡികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.