കശ്മീരില്‍ ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

Tuesday 30 June 2015 12:01 pm IST

ശ്രീനഗര്‍:  ജമ്മുകശ്മീരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് വെളുപ്പിനെ 3.40 ഓടെയാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. റമദാന്റെ ഭാഗമായി നോമ്പ് നോക്കുന്ന മുസ്ലീങ്ങള്‍ ഭക്ഷണം കഴിക്കാനായി ഉണര്‍ന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 2005 ഒക്‌ടോബറിലുണ്ടായ ഭൂചലനത്തില്‍ നിരവധി മരണവും വന്‍ നാശനഷ്ടവുമുണ്ടായിരുന്നു. 7.8 ആയിരുന്നു അന്ന് ഭൂചലനത്തിന്റെ തീവ്രത. കശ്മീരിനെ ഭൂചലന സാധ്യതകള്‍ ഏറ്റവും കൂടുതലുള്ള പ്രദേശമായാണ് കണകാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.