തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് നേടിയ വിജയം അഴിമതിപ്പണം വിതരണം ചെയ്തു നേടിയതാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. അരുവിക്കര തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിലൂടെ ഉണ്ടാക്കിയ നിരവധി കോടി രൂപ അരുവിക്കരയില്‍ വിതരണം ചെയ്തു. ജനം കണിശമായും ഇത്തരം അഴിമതിവീരന്മാരെ ശക്തമായി കൈകാര്യം ചെയ്യുന്നതിന് തയാറാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: