അഫ്ഗാനില്‍ ഭീകരാക്രമണം നാലു മരണം

Tuesday 30 June 2015 5:06 pm IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ സൈനിക വാഹനങ്ങള്‍ക്കു നേരെ താലിബാന്‍ ഭീകരാക്രമണം. നാലു  മരണം. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമേരിക്കക്ക് ഒപ്പം നാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ കയറിയ വാഹനങ്ങള്‍  ഒരു ചാവേര്‍ ബോംബുകളുമായി ആക്രമിക്കുകയായിരുന്നു.കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയിലായിരുന്നു ആക്രമണം. സൈനികര്‍ കയറിയ നിരവധി വാഹനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തില്‍ നിരവധി വീടുകളും തകര്‍ന്നു. കഴിഞ്ഞയാഴ്ചയാണ് ഭീകരര്‍  അഫ്ഗാന്‍ പാര്‍ലമെന്റ് ആക്രമിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.