അഗര്‍ത്തല : സിപിഎം ഭരണത്തിലുള്ള ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാമതെത്തി . ത്രിപുരയിലെ പ്രതാപ്ഗഡ്, സുര്‍മ നിയോജക മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി കരുത്ത് തെളിയിച്ചത്.
രണ്ടിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെങ്കിലും കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാമതെത്താന്‍ കഴിഞ്ഞത് ചരിത്ര നേട്ടമായാണ് ബിജെപി കരുതുന്നത് . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 50 ഇടത്ത് മത്സരിച്ച ബിജെപിക്ക് നേടാനായത് 33,808 വോട്ടുകളാണ് . എന്നാല്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നു മാത്രം ബിജെപി 18,195 വോട്ടുകള്‍ നേടിക്കഴിഞ്ഞു.
പ്രതാപ്ഗഡില്‍ രാമുദാസും സുര്‍മയില്‍ അഞ്ജന് ദാസുമാണ് സിപിഎമ്മിനു വേണ്ടി വിജയം നേടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: