കേരളത്തില്‍ ഭിന്നശേഷിയുള്ളവര്‍ 7,61,843 പേര്‍ ; കുടുംബങ്ങള്‍ 6,30,941

Tuesday 30 June 2015 10:41 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ 630941 കുടുംബങ്ങളിലായി 761843 പേര്‍ ഭിന്നശേഷിയുള്ളവരാണെന്ന് സെന്‍സസ് രേഖകള്‍ പറയുന്നു. ഭിന്നശേഷിയുള്ളവരില്‍ 394706 പേര്‍ പുരുഷന്‍മാരും 367137 പേര്‍ സ്ത്രീകളുമാണ്. 628258 സാധാരണ കുടുംബങ്ങളും സംരക്ഷിത ഭവനങ്ങളില്‍കഴിയുന്ന 1780 കുടുംബങ്ങളും ഭവനരഹിതരായ 903 കുടുംബങ്ങളും ഭിന്നശേഷിയുള്ളവരുടേതാണ്. സാധാരണ കുടുംബങ്ങളില്‍ 741657 പേരും സംരക്ഷിത ഭവനങ്ങളില്‍ കഴിയുന്ന കുടുംബങ്ങളില്‍ 19197 പേരും ഭവനരഹിതരായകുടുംബങ്ങളില്‍ 989 പേരും ഭിന്നശേഷിയുള്ളവരാണ്. ഗ്രാമീണമേഖലയില്‍ ആകെയുള്ള 344028 കുടുംബങ്ങളില്‍ 414815 പേര്‍ ഭിന്നശേഷിയുള്ളവരാണ്. ഇതില്‍ തന്നെ 342762 സാധാരണ കുടുംബങ്ങളില്‍ 403398 പേരും 964 സംരക്ഷിത കുടുംബങ്ങളില്‍ 11151 പേരും 302 ഭവന രഹിതകുടുംബങ്ങളില്‍ 326 പേരും ഭിന്നശേഷിയുള്ളവരുമാണ്. നഗരപ്രദേശങ്ങളിലെ 286913കുടുംബങ്ങളിലായി 346968 പേര്‍ ഭിന്നശേഷിയുള്ളവരാണ്. ഇതില്‍ 285496 സാധാരണ കുടുംബങ്ങളിലെ 338259പേരും, സംരക്ഷിത ഭവനങ്ങളിലെ 816 കുടുംബങ്ങളിലെ 8046 പേരും ഭവനരഹിതരായ 601 കുടുംബങ്ങളിലെ 663 പേരും ഭിന്നശേഷിയുള്ളവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.