ലോകവേദിക്കൊരു ദീപശിഖ

Sunday 19 July 2015 8:19 am IST

ഈ ലോകത്തെ മുഴുവന്‍ സ്വന്തമായി കണ്ട് സ്‌നേഹപൂര്‍വം നെഞ്ചോടണയ്ക്കാന്‍ കഴിയുന്ന ഒരു വ്യക്തി. അങ്ങിനെയൊരാള്‍ക്ക് ലോകം മുഴുവന്‍ തന്റെ കുടുംബമാണ്. ഇവിടെയുള്ളവരെല്ലാം തന്റെ ബന്ധുമിത്രാദികളാണ്. ദേശീയതലത്തില്‍ പ്രശസ്തിയും ബഹുമാന്യതയും നേടുന്നതോടൊപ്പം അന്താരാഷ്ട്രവേദികളിലും സ്വാമിജി ആദരിക്കപ്പെട്ടു എന്നത് സ്വാഭാവികംമാത്രം. 1962-ല്‍ സ്വാമിജിയുമായി വളരെയധികം അടുപ്പമുള്ള ശിഷ്യന്‍മാര്‍ ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു. സ്വാമിജിയുടെ ഒരു ലോകപര്യടനം. അതിനുവേണ്ട ഏര്‍പ്പാടുകള്‍ അവര്‍ ദ്രുതഗതിയില്‍ ചെയ്യാന്‍ തുടങ്ങി. 1965 മാര്‍ച്ച് 6-ാം തീയതിയാണ് സ്വാമിജിയുടെ ആദ്യത്തെ ലോകപര്യടനം. യുഎസ്എ സ്വിറ്റ്‌സര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വാമിജി ചെന്നിടത്തെല്ലാം അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വലിയ ജനക്കൂട്ടം തിങ്ങിക്കൂടുക പതിവായിരുന്നു. ശ്രോതാക്കളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് അവരുടെ സാംസ്‌കാരിക നിലക്കൊത്ത് തന്റെ പ്രസംഗങ്ങളെ ചിട്ടപ്പെടുത്താന്‍ അസാമാന്യമായൊരു കഴിവ് അദ്ദേഹത്തിന് സ്വതസിദ്ധമായിത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയത് അധികവും ഹൈന്ദവധര്‍മ്മത്തെക്കുറിച്ചും വേദാന്തത്തെക്കുറിച്ചുമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ യുക്തിസഹജമായ സമീപനവും, സാര്‍വ്വകലൗകിക മനോഭാവവും ജനശ്രദ്ധയെ അങ്ങേയറ്റം ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ജാതിമതഭേദമനേ്യ, രാഷ്ട്രവര്‍ഗ്ഗഭേദമന്യേ ഏവരുടെയും ഹൃദയത്തിലേക്കാഴ്ന്നിറങ്ങി. ആ കൂട്ടത്തില്‍ ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമുണ്ടായിരുന്നു. അവരില്‍ പലരും സ്വാമിജിയുടെ ശിഷ്യരാവാന്‍ മുമ്പോട്ടുവന്നു. ട്രിനിഡാഡിലെ ഒരു മന്ത്രിയായിരുന്ന, ക്രൈസ്തവനായ ഡോക്ടര്‍ ബാള്‍ഡ്വിന്‍ ജോര്‍ജ്ജ് സ്വന്തം നാടും ഉദേ്യാഗവുപേക്ഷിച്ച് മുബൈയിലെത്തി, വേദാന്തവിദ്യാര്‍ഥിയായി സാന്ദീപനി സാധനാലയത്തില്‍ ചേര്‍ന്നു . .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.