തിരുവനന്തപുരം: അരുവിക്കരയില്‍ ഒറ്റപ്പെട്ട വിജയമാണ് യുഡിഎഫ് നേടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സഹതാപതരംഗത്തിലൂടെ നേടിയ താല്കാലിക വിജയം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എസ്എഫ്ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
25 വര്‍ഷമായി കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്ന മണ്ഡലമാണ് അരുവിക്കര. അവിടെ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിച്ചു എന്നതില്‍ വലിയ പ്രത്യേകത ഒന്നുമില്ല. കോണ്‍ഗ്രസില്‍ ആര്‍ക്കെങ്കിലും മത്സരിക്കണമെങ്കില്‍ ആരെങ്കിലും മരിക്കണമെന്ന അവസ്ഥയാണുള്ളതെന്നും കോടിയേരി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: