ജമ്മു: ജമ്മു കാശ്മീരില്‍ ആയുധശേഖരം പിടികൂടി. കിഷ്ത്വാര്‍ ജില്ലയിലെ കസിയാനില് സുരക്ഷാസേന നടത്തിയ പരിശോധനയിലാണു ഭീകരരുടെ ഒളിസങ്കേതത്തില്‍നിന്ന് ആയുധശേഖരം പിടികൂടിയത്.
സൈന്യവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഒരു എകെ 56 റൈഫിള്‍, 13 ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, യുബിജിഎല്‍ ഗ്രനേഡ്, റേഡിയോ സെറ്റ് എന്നിവയാണു പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: