ഫ്‌ളൈടെക്സ്റ്റില്‍70 കോടി രൂപയുടെ മൂലധന നിക്ഷേപം

Wednesday 1 July 2015 6:17 pm IST

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ഡേറ്റ അനലിറ്റിക്‌സ് സൊല്യൂഷന്‍ ദാതാക്കളായ ഫ്‌ളൈടെക്സ്റ്റിന്റെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്കായി 70 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകര്‍ക്കു പുറമെ, സണ്‍റൈസ് കാപിറ്റല്‍, ബിഗ് ഡേറ്റ ഇന്‍വസ്റ്റ്‌മെന്റ്‌സ് എന്നീ കമ്പനികളാണ് ഫ്‌ളൈടെക്സ്റ്റില്‍ പുതിയതായി നിക്ഷേപം നടത്തുന്നത്. ടെലികോം വിപണിയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കാനും മൊബൈല്‍ കണ്‍സ്യൂമര്‍ അനലിറ്റിക്‌സ് സൊല്യൂഷന്‍സ് രംഗത്ത് സജീവമാകാനും ടെലികോം ഇതര വ്യവസായങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പുതിയ നിക്ഷേപം ഫ്‌ളൈടെക്സ്റ്റിന് സഹായകമാകും. പുതിയ മൂലധന നിക്ഷേപത്തോടെ സണ്‍റൈസിന്റെ ഡോ. ബ്രിജിറ്റ് മോണ്‍, ബിഗ് ഡേറ്റ ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ ഫ്രിറ്റ്‌സ് ബാരണ്‍ വാന്‍ ഡെമിം എന്നിവര്‍ ഫ്‌ളൈടെക്സ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.