യുണൈറ്റഡ് നേഷന്‍സ്: ഭാരതത്തില്‍ തുറസായ സ്ഥലങ്ങളിലെ മലവിസര്‍ജനം ക്രമമായി കുറയുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കുടിവെള്ള വിതരണം കാര്യക്ഷമമായെന്നും യുഎന്‍ പുറത്തിറക്കിയ ‘ശുചീകരണ- കുടിവെള്ള പദ്ധതി വിലയിരുത്തല്‍’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭൂഗോളത്തിലെ 2.4 ബില്യണ്‍ ജനങ്ങള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നുവെന്നും യുനിസെഫും, ലോകാരോഗ്യ സംഘടനയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുസ്ഥലത്തെ മലവിസര്‍ജനം കുറഞ്ഞുവരുന്ന 16 രാജ്യങ്ങളില്‍ ഒന്നാമതാണ് ഭാരതം. 31 ശതമാനമാണ് ഓരോ വര്‍ഷവും കുറയുന്നത്. 25 ശതമാനമെന്ന ആഗോള സൂചിക മറികടന്നവയാണ് ഈ പതിനാറ് രാജ്യങ്ങള്‍. പാക്കിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് അടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. 1990 മുതല്‍ ഈ രാജ്യങ്ങള്‍ 30 ശതമാനമെന്ന പോയിന്റ് സ്ഥിരമായി നിലനിര്‍ത്തുന്നു.
ജനസംഖ്യയ്ക്ക് ആനുപാതികമായി കുടിവെള്ളം ലഭ്യമാക്കുന്ന ഒമ്പത് രാജ്യങ്ങളില്‍ പ്രഥമ സ്ഥാനമുണ്ട് ഭാരതത്തിന്. 1990ല്‍ 71 ശതമാനമായിരുന്ന കുടിവെള്ള ലഭ്യത ഇന്ന് 94 ശതമാനമായി. പാക്കിസ്ഥാനും ഈ പട്ടികയില്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: