തിരുപ്പതി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാഷ്ട്രപതിക്കൊപ്പം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് എന്നിവരുമുണ്ടായിരുന്നു. അടുത്തുള്ള പത്മാവതി ക്ഷേത്രത്തിലും കപിലേശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തി.
വേദമന്ത്രങ്ങളോടെയുള്ള ആചാരപരമായ വരവേല്‍പ്പാണ് രാഷ്ട്രപതിക്ക് ക്ഷേത്രഭാരവാഹികളും പുരോഹിതരും ചേര്‍ന്ന് നല്‍കിയത്. രാഷ്ട്രപതിയായതിന് ശേഷമുള്ള മുഖര്‍ജിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: