മറയൂര്‍(ഇടുക്കി): മറയൂരില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് നിന്ന അഞ്ച് ലക്ഷം രൂപ വിലവരുന്ന ചന്ദനം മോഷ്ടിച്ചു. മറയൂര്‍- ഉടുമലൈ പാതയോരത്ത് പുതച്ചിവയല്‍ പള്ളിക്ക് സമീപം താമസിക്കുന്ന സനീല പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നിന്ന ചന്ദനമരങ്ങളാണ് കഴിഞ്ഞ രാത്രി മോഷ്ടിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. മറയൂര്‍ പോലീസില്‍ പരാതി നല്കി. വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. രണ്ടാഴ്ച മുന്‍പ് മറയൂര്‍ സാന്റല്‍ ഡിവിഷനില്‍ നിന്നും 25 ലക്ഷം രൂപ വിലവരുന്ന ചന്ദനം മോഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: