കേജ്‌രിവാള്‍ സര്‍ക്കാര്‍ വാറ്റ് കുത്തനെ കൂട്ടി; സാധനവില ഉയരും

Wednesday 1 July 2015 7:47 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ സാധാരണക്കാരുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന   അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി സര്‍ക്കാര്‍ മൂല്യ വര്‍ദ്ധിത നികുതി( വാറ്റ്) 30 ശതമാനം കൂട്ടി. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില കുത്തനെ ഉയരും. വാറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ കുത്തനെ കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ദല്‍ഹി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ നിയമസഭയില്‍ ഉപമുഖ്യമന്ത്രി വാറ്റ് 2015 ബില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. ഇതോടെ പെട്രോളിയം ഉല്പ്പന്നങ്ങള്‍, കുപ്പിയിലടച്ച ശീതളപാനീയങ്ങള്‍, മദ്യം എന്നിവയടക്കം മിക്ക വസ്തുക്കളുടേയും വില ഉയരും. സര്‍ക്കാരിന്റെ വരുമാനം കൂട്ടാനാണ് വാറ്റും( മൂല്യ വര്‍ദ്ധിത നികുതി) കൂട്ടിയത്. വാറ്റ് കൂടിയതു മൂലം വിലക്കയറ്റം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കേജ്‌രിവാള്‍ പറയുന്നു. നിയമസഭയില്‍ ഇതേച്ചൊല്ലി വന്‍വിവാദമാണ് ഉണ്ടായത്. ബിജെപി അംഗങ്ങള്‍ ഇത് ചോദ്യം ചെയ്ത് തര്‍ക്കമുന്നയിച്ചു. ആപ്പ് അംഗങ്ങള്‍ അവരെ നേരിട്ടു. ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.