പെരിന്തല്‍മണ്ണ: എബിവിപി സംസ്ഥാന പഠനശിബിരം നാളെ ആരംഭിക്കും. പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാനികേതനില്‍ നടക്കുന്ന ശിബിരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
നാലിന് രാവിലെ 10 മണിക്ക് ദേശീയ ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എന്‍. രഘുനന്ദന് ശിബിരം ഓദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.രാഖേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ.പ്രസാദ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് മാസ്റ്റര്‍, വിവിധക്ഷേത്ര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
പാരമ്പര്യത്തിന്റേയും സംസ്കാരത്തിന്റേയും ദിശാബോധമുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയാണ് ശിബിരത്തിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എ.പ്രസാദ് പറഞ്ഞു.
സാമൂഹ്യവിരുദ്ധതയിലും, വിദ്യാഭ്യാസം കച്ചവടമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളിലും മാറ്റം വരുത്താന്‍ മൂല്യാധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ഇത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കാന് എബിവിപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനശിബിരത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: