തിരുവനന്തപുരം: തീപ്പിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഇറ്റാര്‍സി ജങ്ഷന് സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണറെയില്‍വേ അറിയിച്ചു:
ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 2.10-ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ജമ്മുതാവി എക്സ്പ്രസ്സ് (നമ്പര്‍: 16317), ജൂലൈ നാലിന് എറണാകുളത്ത് നിന്ന് വൈകിട്ട് ഏഴു മണിക്ക് പുറപ്പെടേണ്ട നിസ്സാമുദ്ദീന്‍ എക്സ്പ്രസ്സ് (നമ്പര്‍: 12645), തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വൈകിട്ട് 6.15-ന് ഇന്‍ഡോറിലേക്ക് പുറപ്പെടേണ്ട അഹല്യാനഗരി എക്സ്പ്രസ്സ് എന്നിവയാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: