ന്യൂദല്‍ഹി: എംപിമാരുടെ ശമ്പളപരിഷ്കരണം പഠിക്കാന്‍ നിയോഗിച്ച സംയുക്ത പാര്‍ലമെന്ററി സമിതി ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ ചെയ്തു. കൂടാതെ, മുന്‍ എംപിമാര്‍ക്ക് നല്കുന്ന പെന്ഷന് 75 ശതമാനം വര്‍ധിപ്പിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദിനബത്ത വര്‍ധിപ്പിക്കുക.
വിമാന യാത്രാ ടിക്കറ്റ് സൗജന്യമായി ആജീവനാന്തം നല്‍കുക. ട്രെയിന്‍ യാത്രക്ക് എം.പിക്കും പങ്കാളിക്കും കൂടാതെ കൂടെയുള്ള ഒരാള്‍ക്ക് കൂടി ഒന്നാം ക്ലാസ് ടിക്കറ്റ് നല്‍കുക. ആരോഗ്യ പരിരക്ഷയും ആനുകൂല്യങ്ങളും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും കൂടി നല്‍കുക തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.
സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ശമ്പള കമ്മിഷനുള്ളതിന് സമാനമായി എംപിമാരുടെ ശമ്പളവും സ്ഥിരമായി പുതുക്കുന്നതിന് സംവിധാനമൊരുക്കാനും സംയുക്ത പാര്‍ലമെന്റ് സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ഇതിന് മുന്‍പ് എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത് 2010ലാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം ഉള്‍പ്പെടെ അറുപതിലധികം ശുപാര്‍ശകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: