വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി

Thursday 2 July 2015 1:09 pm IST

ചെങ്ങന്നൂര്‍: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗം പരിഹാസ്യമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതു സംബന്ധിച്ച് സിപിഐയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. വര്‍ഷങ്ങളായി ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ. വീക്ഷണത്തിന്റെ നിലപാട് ജനം പുച്ഛിച്ചു തള്ളുമെന്ന് പിണറായി പറഞ്ഞു. ചെങ്ങന്നൂരില്‍ പാര്‍ട്ടി അനൂകൂല പാലിയേറ്റീവ് സൊസൈറ്റിയുടെ വീല്‍ ചെയര്‍ വിതരണത്തിന് എത്തിയപ്പോഴാണ് പിണറായിയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.