ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാന്ഡ്വ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 25 പേര് മരിച്ചു. 19 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒമ്പത് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഖാന്ഡ്വയിലേക്കു പോകുയായിരുന്ന ട്രക്കും ഇന്‍ഡോറിലേക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. 38 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. ജില്ലാകലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: