തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചതായി എക്സൈസ് മന്ത്രി കെ ബാബു. മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 970 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2011ല്‍ 333 കേസുകളാണു രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മദ്യവില്‍പ്പന കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.
2015 ഏപ്രില്‍, ജൂണ്‍ കാലയളവില്‍ 18 ശതമാനം കുറവാണ് മദ്യവില്പനയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: