പി ബാലചന്ദ്രന്‍ കേരള ക്രിക്കറ്റ് ടീം കോച്ച്

Thursday 2 July 2015 8:51 pm IST

കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പി ബാലചന്ദ്രനെ നിയമിച്ചു. നിലവില്‍ കേരള ജൂനിയര്‍ ടീമിന്റെ കോച്ചാണ് ബാലചന്ദ്രന്‍. മുന്‍ രഞ്ജി താരം കൂടിയായ അദ്ദേഹം പുതിയ സീസണില്‍ കേരള രഞ്ജി ടീമിനെ പരിശീലിപ്പിക്കും. മുന്‍ ഇന്ത്യന്‍ താരം സായ്‌രാജ് ബഹുതുലെയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മുന്‍ വര്‍ഷങ്ങളില്‍ അന്യസംസ്ഥാനത്തു നിന്നുള്ള പരിശീലകരാണ് കേരളത്തെ പരിശീലിപ്പിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സുജിത് സോമസുന്ദറായിരുന്നു പരിശീലകന്‍. ഇദ്ദേഹത്തിനു കീഴില്‍ നേട്ടങ്ങള്‍ ഇല്ലാതായതോടെയാണ് കഴിഞ്ഞ സീസണില്‍ മുംബൈ സ്വദേശിയായ സായ്‌രാജ് ബഹുതുലെയെ പരിശീലകനായി കൊണ്ടു വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.