പോലീസുകാരന്റെ വീട്ടില്‍ മോഷണം: ഒരാള്‍ പിടിയില്‍

Thursday 2 July 2015 10:48 pm IST

പൊന്‍കുന്നം: പോലീസുകാരന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ ചാമംപതാല്‍ പനന്താനം കോളനിയില്‍ ഊട്ടുപുരയ്ക്കല്‍ അനീഷ് (26) ആണ് പിടിയിലായത്. കഴിഞ്ഞ 30ന് പുലര്‍ച്ചെ ഒരു മണിയോടെ കുട്ടിക്കാനം ക്യാമ്പില്‍ ജോലി ചെയ്യുന്ന ചിറക്കടവ് അരീക്കല്‍ വരുണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ജനാലയിലൂടെ കൈയിട്ട് രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. വിറ്റ ഒരു മൊബൈല്‍ ഫോണ്‍ മണിമലയിലെ ഒരു മൊബൈല്‍ കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. പൊന്‍കുന്നം എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.