രാജസ്ഥാനില്‍ സ്‌കൂള്‍ ബസിന് മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് 11 കുട്ടികള്‍ക്ക് പരിക്ക്

Friday 3 July 2015 4:00 pm IST

ഢോല്‍പ്പൂര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് മുകളില്‍ വൈദ്യുതി കന്പി പൊട്ടിവീണ് പതിനൊന്ന് കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. ഢോല്‍പ്പൂര്‍ ജില്ലയിലെ ബസേദി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബസിന് മുകളിലേക്ക് 11 കെ.വി വൈദ്യുതി കന്പി വീണതോടെ ബസിന് തീപിടിക്കുകയായിരുന്നു. അധ്യാപിക ഉള്‍പ്പടെ നാല് പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. അഞ്ച് കുട്ടികളെ ഢോല്‍പ്പൂരിലെ ആശുപത്രിയിലും ആറ് പേരെ ബസേദിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.