ജയ്പൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രസിദ്ധ നടിയും ബിജെപി എംപിയുമായ ഹേമമാലിനി സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ദ്രാവക രൂപത്തിലുള്ള ആഹാരം അവര്‍ കഴിക്കുന്നുണ്ട്. എന്നാലും ഐസിയുവില്‍ തന്നെയാണ്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ ആശുപത്രയിലെത്തി ഹേമമാലിനിയെ സന്ദര്‍ശിച്ചു.
അതേസമയം മോശം ഡ്രൈവിങ്ങിന് ഹേമമാലിനിയുടെ ഡ്രൈവര്‍ മഹേഷ് താക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അഞ്ചു വയസ്സുള്ള ഒരു കുട്ടി മരിച്ചിരുന്നു. അശ്രദ്ധ മൂലം കുട്ടി മരിക്കാനിടയായതിലും ഡ്രൈവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: