നാളികേര വിപണിയിലെ വിലക്കുറവ് താല്‍ക്കാലികമെന്ന് ബോര്‍ഡ്

Monday 6 July 2015 9:59 am IST

കൊച്ചി: നാളികേര ഉല്പന്ന വിപണിയില്‍ കാണപ്പെടുന്ന വിലക്കുറവ് താല്‍ക്കാലികമാണെന്ന് നാളികേര വികസന ബോര്‍ഡ്. ഈ പ്രതിഭാസം യാഥാര്‍ത്ഥ്യങ്ങളുമായി തീരെ പൊരുത്തപ്പെടുന്നില്ല. കേരളത്തിലെ പ്രധാന നാളികേര വിളവെടുപ്പു സീസണ്‍ അവസാനിച്ചതിനാലും മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചതിനാലും വിപണിയിലേക്കുള്ള ചരക്കു നീക്കം യഥാര്‍ത്ഥത്തില്‍  കുറവായാണ് കാണുന്നത്. തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും നാളികേര ഉല്പാദനം കൂടിയതാണ് വിലക്കുറവിനു കാരണം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യഥാര്‍ത്ഥത്തില്‍ ഭാരതത്തിലെ പ്രധാന നാളികേര ഉല്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം,ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. നാളികേരത്തിന്റേയും നാളികേര ഉല്പന്നങ്ങളുടേയും രാജ്യത്ത് നിന്നുള്ള കയറ്റുമതിയില്‍ മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 11% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ, ഭാരതത്തിലേക്കുള്ള കൊപ്രയുടേയും വെളിച്ചെണ്ണയുടേയും ഇറക്കുമതി ജൂണില്‍ നാമമാത്രമായിരുന്നു. വിലയില്‍ ഉണ്ടായിട്ടുള്ള താല്‍ക്കാലിക ഇടിവ് ഉത്സവ സീസന്റെ ആരംഭത്തോട് കൂടി ഉയര്‍ന്ന് സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോര്‍ഡ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.