ഡാളസ്: മന്ത്രധ്വനികളും ഭജനയും ആര്‍പ്പുവിളികളും അലതല്ലിയ അന്തരീക്ഷത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കണ്വന്ഷന് കൊടിയേറി. സമ്മേളനവേദിയായ ഡാളസ് വിമാനത്തവളത്തിനടുത്തുള്ള ഹയത്ത് ഹോട്ടലിലെ സത്യാനന്ദ സരസ്വതി നഗറില്‍ കേരളീയ രീതിയില്‍ തയ്യാറാക്കിയ കൊടിമരത്തിലേക്ക് സംഘടനയുടെ പ്രസിഡന്റ് ടി. എന്‍. നായര്‍ ധ്വജം ഉയര്‍ത്തി.
കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ഗുരുധര്‍മ്മ പ്രചാരസഭ ജനല്‍സെക്രട്ടറി സ്വാമി ഗുരു പ്രസാദ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, നോവലിസ്റ്റ് സി. രാധാകൃഷ്ണന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ. എന്‍ പി പി നമ്പൂതരി, ഡോ. ജയനാരായണന്‍, രാഹുല്‍ ഈശ്വര്‍, കെ എച്ച് എന്‍ എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ധ്വജാരോഹണത്തിന് മുന്‍പ് ഗണപതി ഹോമവും ഭജനയും നടന്നു.
അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു നടക്കും. ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യാതിഥിയായിരിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി ഗുരുപ്രസാദ്, കുമ്മനം രാജശേഖരന്, രാജു നാരായണസ്വാമി, സി. രാധാകൃഷ്ണന്, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: