നിലയ്ക്കല്‍ മഹാദേവക്ഷേത്രം: ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയായി

Friday 3 July 2015 9:02 pm IST

പത്തനംതിട്ട: നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിന്റെയും പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന്റെയും ശ്രീകോവിലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി.  അഭിഷേക മുഹൂര്‍ത്തം സംബന്ധിച്ച് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കിയിട്ടുണ്ട്. ദക്ഷിണായനകാലം ആരംഭിക്കുന്നതിനുമുമ്പേയുള്ള ദിവസമാണ് ചടങ്ങുകള്‍ക്ക് തെരഞ്ഞെടുത്തത്. കര്‍ക്കിടകം ഒന്നിനാണ് ദക്ഷിണായനം ആരംഭിക്കുക. മിഥുനം 31 കറുത്തവാവായതിനാല്‍ ആ ദിവസവും ഒഴിവാക്കി. കൃഷ്ണശിലകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. മഹാദേവക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. ഇതിന്റെ രൂപരേഖ തയ്യാറായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇവിടെ പുന:പ്രതിഷ്ഠാചടങ്ങുകള്‍ നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.