ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചു; യാത്രാക്ലേശം രൂക്ഷം

Friday 3 July 2015 10:11 pm IST

പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ മിക്കതും നിലച്ചു. തിരുവനന്തപുരത്തേക്കുള്ള നാല് സര്‍വ്വീസുകളില്‍ മൂന്നെണ്ണവും മുടങ്ങി. പൊന്‍കുന്നത്തു നിന്നും വെളുപ്പിന് 4.50നുള്ള നെയ്യാറ്റിന്‍കര ഫാസറ്റ് പാസഞ്ചര്‍, രാവിലെ 6.00നും 7.10 നുമുള്ള തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ എന്നീ സര്‍വ്വീസുകളാണ് മുടങ്ങിയത്. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസിനുള്ള പെര്‍മിറ്റ് കാലാവധി കഴിഞ്ഞതാണ് ട്രിപ്പ് മുടങ്ങാന്‍ കാരണം. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. പൊന്‍കുന്നം ഡിപ്പോയിലെ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുകള്‍ മൂന്നും അഞ്ചര വര്‍ഷം പഴക്കമുള്ളതാണ്. കാലാവധി കഴിഞ്ഞ ബസുകള്‍ ഓടുന്നതിനിടെ അപകടങ്ങള്‍ ഉണ്ടായാല്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍ എന്നിവര്‍ക്കാണ് ഉത്തരവാദിത്വം. അതിനാല്‍ കാലാവധി കഴിഞ്ഞ ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസിന് അയയ്ക്കാന്‍ ഇവര്‍ തയ്യാറല്ല. എലിക്കുളം, ചിറക്കടവ്, പൊന്‍കുന്നം, മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി തുടങ്ങിയവ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ സര്‍വ്വീസ് മുടങ്ങിയതിനാല്‍ ദുരിതത്തിലായി. കോട്ടയത്തോ ചങ്ങനാശേരിയിലോ എത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.