ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളുടെ പാര്‍ട്ടി ചുമതലക്കാരെ ദേശീയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രഭാരിയായി ദേശീയ സെക്രട്ടറി എച്ച്.രാജ തുടരും. സഹപ്രഭാരിയായി കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ എംപിയായ നളിന്‍കുമാര്‍ കട്ടീലിനെ പ്രഖ്യാപിച്ചു. പി.കെ കൃഷ്ണദാസ് തെലങ്കാന സംസ്ഥാന പ്രഭാരിയായി തുടരും. കര്‍ഷകമോര്‍ച്ച ദേശീയ പ്രസിഡന്റായി വിജയ്പാല്സിങ് തോമറിനെയും ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റായി എസ്പി സിങ് ബഗേലിനെയും തീരുമാനിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനാണ് കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതല. ആന്ധ്രാപ്രദേശിന്റെ പ്രഭാരിയായി സിദ്ധാര്‍ത്ഥനാഥ് സിങിനെയും ലക്ഷദ്വീപിന്റെ പ്രഭാരിയായി മഹേഷ് ഗിരി എം.പിയേയും നിശ്ചയിച്ചു. ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ജാജുവിനാണ് ദല്‍ഹിയുടെ ചുമതല.
യുവമോര്‍ച്ചയുടെ ചുമതല മുരളീധര്‍ റാവുവിനും മഹിളാമോര്‍ച്ചയുടെ ചുമതല പുരന്ദരേശ്വരി ദേവിക്കുമാണ്. എസ് സി മോര്‍ച്ച പ്രഭാരി ഭൂപേന്ദ്രയാദവും എസ്ടി മോര്‍ച്ച പ്രഭാരി രാംവിചര് നേതവും ന്യൂനപക്ഷമോര്‍ച്ച പ്രഭാരി ഫാറൂഖ് ഖാനും കര്‍ഷകമോര്‍ച്ച പ്രഭാരികള്‍ സത്യപാല്‍ മാലിക്കും നിത്യാനന്ദ് റായിയും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: