തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ സ്രോതസാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കെഎസ്ടിഎയുടെ അധ്യാപക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠപുസ്തക വിതരണത്തിലെ കെടുകാര്യസ്ഥത ബോധപൂര്‍വമാണെന്നും അഴിമതിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയെടുത്തിരിക്കുന്ന നേട്ടങ്ങള്‍ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: