ആശുപത്രി വികസനസമിതി യോഗത്തില്‍ പരക്കെ വിമര്‍ശനം

Saturday 4 July 2015 10:44 pm IST

ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ഇന്നലെ നടന്ന വികസനസമിതി യോഗത്തില്‍ അംഗങ്ങള്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. വികസനത്തിനായി തയ്യാറാക്കിയ മാസ്റ്ററ് പ്ലാനില്‍ ഭേദഗതി വരുത്തി, കാരുണ്യാ ഫാര്‍മസി, ക്യാന്റീന്‍, ഡൈനിംഗ് റൂം തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഖരമാലിന്യ നിര്‍മ്മാണത്തിനായി നഗരസഭ നിര്‍മ്മിച്ച ഏറോബിക് ബിന്‍ എച്ച്.എം.സിയില്‍ നിന്നും ജീവനക്കാരെ നിയമിച്ച് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. മുന്‍ കമ്മിറ്റി തീരുമാനിച്ച പ്രകാരം നടത്താനിരുന്നതിരുന്നതിനേയും എം.എല്‍.എ വിമര്‍ശിച്ചു. താല്ക്കാലിക ജീവനക്കാരെ നിയമിക്കുക തുടങ്ങിയവ മുന്‍ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ കാലതാമസം വരുന്നതില്‍ അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ് തോമസ് എം.എല്‍.എ, കെ.ജെ ജയിംസ്, കെ.സി ജോസഫ്, കെ.റ്റി തോമസ്, പി.എന്‍ നൗഷാദ്, എന്‍ ഹബീബ്, എന്‍.പി കൃഷ്ണകുമാര്‍, ഡോ. ജോളി, ജോ.ശശികുമാര്‍, ഡോ.പ്രിയ, രാജു ആന്റണി, സാബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.