ന്യൂദല്‍ഹി:എട്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. 13വരെയാണ് സന്ദര്‍ശനം.
റഷ്യന്‍ സന്ദര്‍ശനത്തോടൊപ്പം ഉസ്ബെക്കിസ്ഥാന്, കസാഖിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇതുകൂടാതെ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും
ബ്രിക്സ് , ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെയും ഉച്ചകോടികളില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. ജൂലൈ ഒന്‍പതിന് റഷ്യയിലെ ഉഫയിലെത്തുന്ന മോദി ജൂലൈ 10ന് രണ്ട് ഉച്ചകോടികളിലും പങ്കെടുത്ത ശേഷം മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: